kadannappalli

കണ്ണൂർ:കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗാന്ധി പ്രതിമയിൽ കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയും എടുത്തു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ആർ വേശാല ,യു.ബാബുഗോപിനാഥ്, എം.ഉണ്ണികൃഷ്ണൻ,ടി.കെ.എ.ഖാദർ കെ.വി,ഗിരീഷ്‌കുമാർ, കെ. സുലോചന, , എ. അബ്ദുൾ ലത്തീഫ്വി.രഘൂത്തമൻ പി.ജയൻ, ടി.രാജൻ, പി ശ്രീധരൻ ,കെ വി തമ്പാൻ മാസ്റ്റർ, വിനോദ് പള്ളിപ്രം, പി. കെ. സുമേഷ് സംസാരിച്ചു.