photo-
മാടായി ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഡിറ്റോറിയം പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദ് ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ മാട്ടൂൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂലിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഫാരിഷ ആബിദ് നിർവഹിച്ചു. എൽ.എസ്.ജി.ഡി എൻജിനീയറിംഗ് വിംഗ് മുഖേനയാണ് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുന്ന ഓഡിറ്റോറിയം നിർമ്മാണം പൂർത്തിയാക്കിയത്. മതേതര കേരളത്തിന്റെ അംബാസിഡറും, വിശ്വ പൗരനും സർവ്വാദരണീയനുമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലാണ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം പുനർ നിർമ്മിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അശോകൻ.സി, സി. സൈനബ, മെമ്പർമാരായ സി.എച്ച് ഖൈറുന്നിസ, സഫൂറ.എം.വി, സകരിയ. പി.വി, നബീൽ അബൂബക്കർ, ഷംജി മാട്ടൂൽ, ഡി.ഡി.സി മെമ്പർ അജിത്ത് മാട്ടൂൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പ്രദീപൻ, എ.ഇ.അലീഷ സംബന്ധിച്ചു.