കാഞ്ഞങ്ങാട്: അടോട്ട് ജോളി യൂത്ത് സെന്റർ വജ്രജൂബിലി ആഘോഷം സെപ്തംബർ മുതൽ അടുത്ത വർഷം ജനുവരി വരെ നടക്കും. ഇതിന്റെ മുന്നോടിയായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം അജാനൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ നിർവഹിച്ചു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ ഡോ.നാരായണൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. രമേശൻ ചെറാക്കോട്ട് , പി.എൻ.നിരൺകുമാർ, ശ്രീജ ബാലഗോപാലൻ എന്നിവർ ഫണ്ട് നൽകി. സംഘാടക സമിതി ചെയർമാൻ ടി.പി.രാജേഷ് , ജനറൽ കൺവീനർ ഐ.കെ.പ്രദീപ്കുമാർ , വനിതാ വേദി സെക്രട്ടറി ബേബി രാജീവൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി.സുരേന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ.വി.ജിതിൻ നന്ദിയും പറഞ്ഞു. ക്ലബ് പ്രവർത്തകരും വനിതാ വേദി അംഗങ്ങളും പങ്കെടുത്തു.