ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മെറിറ്റ് ഡേയോടനുബന്ധിച്ച് ബിരുദദാന ചടങ്ങും കോളേജ് സ്ഥാപക മാനേജർ ആയിരുന്ന കെ.പി.നൂറുദ്ദീൻ അനുസ്മരണവും സംഘടിപ്പിച്ചു. കെ.പി.നൂറുദ്ദീൻ, മുരളീധരൻ , പി.എം.ഭാസ്കരൻ എന്നിവരുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെ വിതരണവും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ മെറിറ്റ് ഡേ ഉദ്‌ഘാടനവും വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണവും സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ആർ.സ്വരൂപ, ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോ.അനീഷ് കുമാർ, വൈ.വൈ.മത്തായി, പി.കെ.മുരളീധരൻ, സി.വി.സന്ധ്യ, ജയസാഗർ അടിയേരി, കെ.ഹിമ, സി.കെ.മഞ്ജു, എം.കെ.വിനോദ്, എം.ജെ.മിനി ജോൺ, സെബിൻ ജോർജ്ജ്, ഡോ.ആർ.ബിജുമോൻ എന്നിവർ പ്രസംഗിച്ചു.