കാസർകോട് :ലോകകൊതുക് ദിനാചരണം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പടന്നക്കാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജില്ലാമെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.വി.റീജ അദ്ധ്യക്ഷത വഹിച്ചു. ഡോ.ശരണ്യ പ്രദീപ്, ബിമൽ ഭൂഷൺ എന്നിവർ പ്രസംഗിച്ചു.ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.വി.ഗിരീഷ് , കാസർകോട് ഡി.വി.സി യൂണിറ്റ് ഹെൽത്ത് സൂപ്പർവൈസർ വി.വി.സുരേഷ് കുമാർ , ജില്ലാ ഐ.ഡി.എസ്.പി സെൽ എപ്പിഡമോളജിസ്റ്റ് ഫ്‌ളോറി ജോസഫ്, എന്റമോളജിസ്റ് അനുഷ, വെള്ളരിക്കുണ്ട് എപ്പിഡമോളജിസ്റ്റ് ഭാഗ്യലക്ഷ്മി, ഡി.വി.സി യൂണിറ്റ് ഇൻസെക്ട് കളക്ടർ എം.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.പി.ഹസീബ് നന്ദിയും പറഞ്ഞു.