മാതമംഗലം: ലൈബ്രറി കൗൺസിൽ പാണപ്പുഴ നേതൃസമിതി വാർഷിക കൺവെൻഷൻ പാണപ്പുഴ ഇ.എം.എസ്. ഗ്രന്ഥാലയ ഹാളിൽ ലൈബ്രറി കൗൺസിൽ ഏരിയാ സെക്രട്ടറി വി.വി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ബി.റഫീക്ക് അദ്ധ്യക്ഷത വഹിച്ചു .പി.കാർത്തിക. പ്രശാന്ത് ബാബു കൈതപ്രം,എം.മോഹനൻ,പി.പി.രതീഷ്, സി.നളിനാക്ഷി എന്നിവർ പ്രസംഗിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ വായനക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ കൺവെൻഷൻ സ്വാഗതം ചെയ്തു. ഭാരവാഹികളായി എം.രവി (പ്രസിഡന്റ്),എം.വി.രാജശ്രീ (വൈസ് പ്രസിഡന്റ്), ബി.റഫീക്ക് (സെക്രട്ടറി),സി.ഷിബു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പി.നാരായണൻ സ്വാഗതവും എൻ.സതീശൻ നന്ദിയും പറഞ്ഞു