photo-
തെരുവ് നായ

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി മൊട്ടാമ്പ്രറത്ത് ഭീതി പരത്തി തെരുവ് നായ ശല്യം. രണ്ടുപേർക്ക് നായയുടെ കടിയേറ്റു. ഇന്നലെ രാവിലെ എട്ടുമണിയോടുകൂടിയാണ് ജോലിക്കായി നടന്നു പോവുകയായിരുന്ന വാടിക്കൽ സ്വദേശി ഭാസ്കരൻ വാടിക്കലി(55)നെ തെരുവുനായ ആക്രമിച്ച് കാലിൽ കടിച്ചത്. അരമണിക്കൂറിനു ശേഷം വൃദ്ധയായ നാടോടി സ്ത്രീ അഞ്ജന(69)നെയും തെരുവുനായ കാലിൽ കടിച്ചു. പരിക്കേറ്റ ഇരുവരെയും പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാവിലെ ആയതിനാൽ സ്കൂളിലേക്ക് പോകുന്ന ചെറിയ കുട്ടികൾ അടക്കമുള്ളവർ ബസ് കാത്തു നിൽക്കവെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഭീതിയിലായ നാട്ടുകാർ ചേർന്ന് കുട്ടികളെ സുരക്ഷിത സ്ഥലത്ത് എത്തിക്കുകയായിരുന്നു. റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരെയും അക്രമിക്കുവാൻ തെരുവുനായ ശ്രമം നടത്തി.