ധർമ്മശാല: ദേശീയപാതയിൽ ധർമ്മശാല കെൽട്രോൺ നഗറിൽ അശാസ്ത്രീയമായി നിർമ്മിച്ച രണ്ടു അടിപ്പാതകളും പൊളിച്ച് നീക്കിയതോടെ പുതിയ അടിപ്പാത യുടെ നിർമ്മാണം തുടങ്ങി. 10 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലുള്ള പുതിയ അടിപ്പാതയുടെ നിർമ്മാണമാണ് ഇപ്പോൾ തുടങ്ങിയത്. .നിലവിലുണ്ടായിരുന്ന അടിപ്പാതയുടെ അരികിലൂടെ ചെറുകുന്ന് ഭാഗത്തേക്കുള്ള ബസ് ഗതാഗതം വഴിതിരിച്ചു വിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി ധർമശാല കെൽട്രോൺ നഗറിൽ നിന്നും ചെറുകുന്ന് ഭാഗത്തേക്ക് കടക്കേണ്ട 23 ൽ പരം ബസുകൾ ഹാജി മൊട്ടവരെ ഓടി യു ടേൺ എടുത്താണ് ചെറുകുന്ന് റോഡിലേക്ക് തിരിഞ്ഞ് സർവീസ് തടഞ്ഞുന്നത്. ഇത് ബസുകൾക്ക് സമയനഷ്ടവും ഇന്ധനം അധികം ഉപയോഗിക്കേണ്ടി നരുന്നതിനാൽ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. അടിപ്പാത നിർമ്മാണം തുടങ്ങിയതോടെ നിർമ്മാണ സ്ഥലത്തിന് സമീപത്ത് കൂടി പഴയ പോലെ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും മറികടക്കാൻ സൗകര്യം ഒരുക്കണമെന്നാവശ്യം ശക്തമാണ്, വട്ടം ചുറ്റുമ്പോൾ ചുരുങ്ങിയത് ആറ് കിലോമീറ്ററിൽ അധികമാണ് ഓടേണ്ടി വരുന്നത് എന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
ബസുകൾ അടക്കം കടന്നു പോകേണ്ട സ്ഥലത്ത് തികച്ചും അശാ സ്ത്രീയമായി പ്രായോഗികത കണക്കിലെടുക്കാതെയാണ് രണ്ട് തവണയും അടിപ്പാതകൾ നിർമ്മിച്ചത്, ജനകീയ ആവശ്യങ്ങൾ തള്ളിക്കളഞ്ഞാത്ത് ദേശീയ പാത അധികൃതർ അത്തരം നിർമ്മാണങ്ങൾ നടത്തിയത്, എന്നാൽ സ്ഥലം എം.എൽ.എ എം.വി, ഗോവിന്ദന്റെ നിരന്തര ഇടപെടൽ മൂലമാണ് പുതിയ അടിപ്പാതക്ക് വഴി തുറന്നത്.
രണ്ടാം വട്ടം നിർമ്മിച്ച അടിപ്പാത പൊളിക്കാൻ മാത്രം 2.62 ലക്ഷം രൂപയാണ് ദേശീയ പാത വകയിരുത്തിയത്. പുതിയ അടിപ്പാതക്ക് 2.21 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. പുതിയ അടിപ്പാത കൂടി പൂർത്തിയാകുന്നതോടെ പുതിയ ദേശീയ പാതയിൽ ആന്തൂർ നഗരസഭാ ഭാഗത്ത് മാത്രം രണ്ട് മേൽപ്പാലങ്ങളും രണ്ട് വലിയ അടിപ്പാതകളും ആകും. ബക്കളത്തും ധർമശാലയിലും മേൽപ്പാലങ്ങളുടെ നിർമ്മാണവും താഴെ ബക്കളത്തെ വലിയ അടിപ്പാതയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.