കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രവർത്തകസമിതിയംഗവും ജില്ലാ മുൻ പ്രസിഡന്റുമായ തായത്തെരുവിലെ കെ.ഇ.ഹസ്സൻകുഞ്ഞിയെന്ന കുഞ്ഞിക്ക (83) നിര്യാതനായി. കണ്ണൂർ ഹാജി റോഡിലെ അരി മൊത്ത വ്യാപാര സ്ഥാപനമായ കെ.ഇ. ഉമ്മർകുഞ്ഞി ആന്റ് കമ്പനി ഉടമയായിരുന്നു. ഇന്നലെ പുലർച്ചെയാണ് അ ന്ത്യം. ഖബറടക്കം ഇന്നലെ ഉച്ച യോടെ സിറ്റി ജുമാമസ്‌ജിദ് പള്ളി ഖബർസ്ഥാനിൽ നടന്നു.
ഫുഡ് ഗ്രൈൻസ് മർച്ചന്റ്സ് അസോ സിയേഷന്റെ മുഖ്യ ഭാരവാഹിയായും പ്രവർത്തിച്ച അദ്ദേഹം കാംബസാർ, തായത്തെരു മസ് ജിദുകളിലടക്കം ഭാരവാഹിയായിരുന്നു. ഇ.കെ.ഹസ്സൻകുഞ്ഞിയുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ദേവസ്യ മേ ച്ചേരി, ബാഷിത്ത് പുനത്തിൽ, എം.ആർ. നൗഷാദ് തുടങ്ങിയ വരും ഫുഡ് ഗ്രെയിൻ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ആർ. നൗഷാദ്, ജന.സെ ക്രട്ടറി വി.എം.അബ്‌ദുൽ സ ത്താർ, ട്രഷറർ സി.ലക്ഷ്മണൻ എന്നിവർ അനു ശോചിച്ചു.
ഭാര്യ: കക്കന്റവിട സൈബുന്നിസ. മക്കൾ: ഫാത്തിമ, ഫരീദ, നസ്രീന, നവീദ്, ശംസീർ, ജ സീല, ശബാന. മരുമക്കൾ: പി. ടി.പി.റാസിക്, ഇ.കെ.അബ്ദുൽ മുത്തലിബ്, ചിറ്റാലിക്കൽ അബ്‌ദുൽ ലത്തീഫ്, പി.പി.ഹു സൈൻ, പി.വി. യൂനുസ്, പി. സി.സറീന, പി.കെ.ശർമിന.