krishnan
കെ ടി കൃഷ്ണന്‍

പാലക്കുന്ന്: ആദ്യകാല കപ്പൽ ജീവനക്കാരനും ഉദയമംഗലം ഫാർമസി ഉടമയുമായ ഉദയമംഗലം ശ്രീദീപിൽ കെ.ടി കൃഷ്ണൻ (80) നിര്യാതനായി. കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് മുൻ വൈസ് പ്രസിഡന്റ്, പാലക്കുന്ന് കഴകം മേൽത്തറ തറയിൽ വീട് തറവാട് മുൻ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ ചെമ്മരന്റെയും ചിറ്റേയിയുടെയും മകനാണ്. ഭാര്യ: ഭാർഗവി. മക്കൾ: കെ.ടി സുജയ (അദ്ധ്യാപിക), കെ.ടി സുമിത (കാരാട്ടുവയൽ), കെ.ടി ഉണ്ണികൃഷ്ണൻ (ദുബായ്). മരുമക്കൾ: കെ.വി കൃഷ്ണപ്രസാദ് വൈദ്യർ (പ്രസാദം ഫാർമസി, തൃക്കരിപ്പൂർ), കെ.എം ചന്ദ്രൻ (മർച്ചന്റ് നേവി), രേഷ്മ ഉണ്ണികൃഷ്ണൻ (ദുബായ്). സഹോദരങ്ങൾ: കാർത്യായനി, കല്യാണി, രോഹിണി, പരേതനായ കെ.ടി കോരൻ. സംസ്‌കാരം കാപ്പിൽ സമുദായ ശ്മശാനത്തിൽ.