കാഞ്ഞങ്ങാട്: സി പി.ഐ രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 24 ന് കാഞ്ഞങ്ങാട് വച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും ജന്മശതാബ്ദി സമ്മേളനവും നടക്കും. 24 ന് വൈകുന്നേരം 3 മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ നിന്ന് വളണ്ടിയർ മാർച്ച് ആരംഭിക്കും. കാഞ്ഞങ്ങാട് ടൗൺ ഹാളിൽ വച്ച് ചേരുന്ന ജന്മശതാബ്ദി സമ്മേളനം സി പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എം.എൽ.എ, പാർട്ടി സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി. മുരളി എന്നീ നേതാക്കൾ പ്രസംഗിക്കും.