പയ്യാവൂർ: കെ.സി വൈ.എം തലശ്ശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ യൂത്ത് അസംബ്ലിയുടെ ലോഗോ പ്രകാശനം ചെയ്തു. തലശേരി
സാൻജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കെ.സി വൈ.എം അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കരക്ക് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു. അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ആന്റണി മുതുകുന്നേൽ, വികാരി ജനറാൾമാരായ സെബാസ്റ്റ്യൻ പാലാക്കുഴി, മാത്യു ഇളംതുരുത്തിപ്പടവിൽ, അതിരൂപത ചാൻസലർ ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, കെ.സി വൈ.എം അതിരൂപത ഡയറക്ടർ ഫാദർ അഖിൽ മാത്യു മുക്കുഴി, അതിരൂപത വൈസ് ചാൻസലർ ഫാദർ സുബിൻ റാത്തപ്പള്ളി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കെ.സി വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.