പെരിയ: കൃപേഷ് -ശരത്ത് ലാൽ ഇരട്ടകൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് സർക്കാർ പരോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ല്യോട്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കല്ല്യോട്ട് പൊലീസ് ബാരിക്കേഡ് കെട്ടി പ്രകടനം തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ വലിയ രീതിയിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ബി.പി പ്രദീപ്കുമാർ, ധന്യ സുരേഷ്, പി.വി സുരേഷ്, അഡ്വ.കെ.ബാബുരാജ്, ഉനൈസ്. ബേടകം, രാജേഷ് തമ്പാൻ, വിനോദ് കള്ളാർ, രതീഷ് കാട്ടുമാടം, മാർട്ടിൻ ജോർജ്, ഗിരികൃഷ്ണൻ കൂടാല, റാഫി അടൂർ, രജിത രാജൻ, മാർട്ടിൻ അബ്രഹാം, ശ്രീനാഥ് ബധിയെടുക്കൽ, അക്ഷയ എസ് ബാലൻ, രോഹിത് ഏറുവാട്ട്, സുജിത് തച്ചങ്ങാട്, വസന്തൻ ബന്തടുക്ക, ഷിബിൻ ഉപ്പിലിക്കൈ, ജവാദ് പുത്തൂർ, രാജൻ അരീക്കര, കെ.വി ഗോപാലൻ, ജതീഷ് കായക്കുളം പ്രസംഗിച്ചു.