കാഞ്ഞങ്ങാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.ഗീത നിർവ്വഹിച്ചു. മെമ്പർ ഷക്കീല അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ സി കുഞ്ഞമ്പു, ഡോ.എസ്.അനിത , അബ്ദുൽ ലത്തീഫ് മഠത്തിൽ, കെ.ബീന , പി.കവിത , പി.ഉഷ എന്നിവർ സംസാരിച്ചു. ഡോ.ഡി.ജി.രമേഷ് സ്വാഗതവു എം.വി.അശോകൻ നന്ദിയും പറഞ്ഞു. ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽമിക് യൂണിറ്റ് ജൂനിയർ കൺസൾട്ടന്റ് ഒഫ്താൽമോളജി ഡോ.എസ്.അപർണ , താലൂക്ക് ആശുപത്രി നീലേശ്വരം ഒപ്‌റ്റോമെട്രിസ്റ്റ് ആർ.അജീഷ് കുമാർ എന്നിവർ അംഗനവാടി ടീച്ചർമാർക്ക് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി.