തൃക്കരിപ്പൂർ: ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒക്ടോബർ 3, 4 തീയ്യതികളിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഫണ്ടുദ്ഘാടനം നടന്നു. പ്രശസ്ത സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. എം.തമ്പാൻ, ടി.നാരായണൻ മണിയാണി,എം.കുമാരൻ, വി.കുഞ്ഞികൃഷ്ണൻ എന്നിവർ ഫണ്ട് കൈമാറി. സംഘാടക സമിതി ജനറൽ കൺവീനർ ശ്രീജാ ശ്രീരാം, വർക്കിംഗ് ചെയർമാൻ ടി.വി വിനോദ് കുമാർ, ജോയിന്റ് കൺവീനർ കെ .ടി.റീന എന്നിവർ സംസാരിച്ചു. സാമ്പത്തിക കമ്മിറ്റി കൺവീനർ ടി.പി.രഘു സ്വാഗതവും, വൈസ് ചെയർമാൻ വി.വി.വിജയൻ നന്ദിയും പറഞ്ഞു.