പയ്യന്നൂർ : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരസഭ ചെയർ പേഴ്സന്റെ അദ്ധ്യക്ഷതയിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ മുന്നൊരുക്ക യോഗം ചേർന്നു. രോഗത്തെ സംബന്ധിച്ചും പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സ പ്രോട്ടോക്കോളും ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.സന്തോഷ് കുമാർ വിശദീകരിച്ചു. രോഗ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വീടുകൾ, സ്ഥാപനങ്ങൾ, വിദ്യാലയങ്ങളിലെയും കിണറുകൾ , പൊതു ജലാശയങ്ങൾ എന്നിവയിൽ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും വാർഡ് തല ബോധവത്ക്കരണ ക്ലാസുകളും നടത്തുവാൻ തീരുമാനിച്ചു.നഗരസഭ വൈസ് ചെയർമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ , വാർഡ് കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചിത്വ മിഷൻ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.