ചെറുവത്തൂർ: മയ്യിച്ചയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കെ.വി ചന്തൻ (പട്ടേരി 93) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം ഭാരവാഹി, മയ്യിച്ച ബൂത്ത് പ്രസിഡന്റ്, മയ്യിച്ച കാരി ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ, എന്നീ നിലകളിൽ പ്രവർത്തിച്ചു. മികച്ച ക്ഷീര കർഷകനുമായിരുന്നു.
ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ലളിത (പടന്നക്കാട്), സത്യൻ (കെ.വി.ആർ. കാർസ്, കാഞ്ഞങ്ങാട്), എം.വി രജിത (ഉദുമ),
രതീഷ് (ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, എഫ്.സി.ഐ നിലേശ്വരം), സ്മിത (സേലം), ഷീജിന (കൊഴുമ്മൽ), നിഷിത(കൊഴുമ്മൽ). മരുമക്കൾ: ഷൈലജ, ഹരിദാസ്, കണ്ണൻ, സന്തോഷ്, രാകേഷ്, പെരുമാൾ (സേലം). സഹോദരൻ: അമ്പാടി.
മൃതദേഹം ഇന്നു രാവിലെ 9ന് മയ്യിച്ച ഉദയ ക്ലബ്ബ് പരിസരത്ത് പൊതുദർശനത്തിനു വെച്ച ശേഷം രാവിലെ 10ന് മയ്യിച്ച സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും.