cashewnut

പയ്യാവൂർ: കണ്ണൂർ ജില്ലയിലെ ഗുണമേന്മയേറിയ കശുവണ്ടികൾ മാത്രം ശേഖരിച്ച് സംസ്‌കരണം നടത്തി വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് എംബിഎ വിദ്യാർത്ഥിയുടെ നേതൃത്വത്തിലുള്ള പ്രദേശിക സംരംഭം കാനന്നൂർ കാഷ്യൂസ് വളയംകുണ്ട് കപ്പേളക്ക് സമീപം നാളെ പ്രവർത്തനമാരംഭിക്കും. രാവിലെ പത്തിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് സംസ്‌കരണ കേന്ദ്രം ആശീർവദിക്കും. ഏരവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല ആദ്യ വിൽപ്പന നിർവഹിക്കും.