തൃക്കരിപ്പൂർ: നെൽകൃഷി നാശനഷ്ടത്തിന് ഒരു ഹെക്ടറിന് നിലവിൽ ലഭ്യമാകുന്ന 35000 രൂപ അപര്യാപ്തമായ സാഹചര്യത്തിൽ നഷ്ടപരിഹാര തുക 70,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഈയ്യക്കാട് നെല്ലുൽപ്പാദക സമിതി വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. മൈത്താണി വലിയ കുളത്തിന് സ്ഥാപിച്ച പമ്പ് ഹൗസ് പ്രവർത്തന സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി.കാർത്ത്യായനി ഉദ്ഘാടനം ചെയ്തു. പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി.രാധ കൃഷിആഫീസർ രജീന എന്നിവർ സംസാരിച്ചു. വി.വി.സുരേശൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.റിട്ട. കൃഷി ആഫീസർ പി.രവീന്ദ്രൻ നെല്ല് - പച്ചക്കറി - നാളീകേര ഉൽപ്പാദനത്തിലെ ശാസ്ത്രീയ സമീപനം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഭാരവാഹികൾ: കെ.വി. പത്മനാഭൻ (സെക്രട്ടറി) ചിത്രലേഖ തയ്യിൽ, പി.വി.കുഞ്ഞിരാമൻ (ജോ: സെകട്ടറിമാർ ) പി.സദാനന്ദൻ (പ്രസിഡന്റ് ) വത്സലാ ഭാസ്കരൻ പി.പി കുഞ്ഞികൃഷ്ണൻ (വൈ. പ്രസി.)