പയ്യാവൂർ: സമന്വയ കൾച്ചറൽ ഫോറം, ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രഡിറ്റ് സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഓണക്കോടി വിതരണവും വിവിധ ഓണക്കളി മത്സരങ്ങളും നടത്തി.ജീവൻ ജ്യോതി ഹാളിൽ നടന്ന പരിപാടി സീനിയർ ട്രെയിനർ പ്രേംകുമാർ നായർ ഉദ്ഘാടനം ചെയ്തു. ജീവൻ ജ്യോതി വീരാജ്‌പേട്ട് കോ ഓർഡിനേറ്റർ ഫൽഗുനൻ മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു. സിനിമാ ബാലതാരം നീരജ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. ജീവൻ ജ്യോതി മാനേജർ സരള മണിലാൽ, ഡവലപ്‌മെന്റ് മാനേജർ മിഥുൻ ലാൽ, വിജില ഫെർണാണ്ടസ്, ഇ.വി.ചന്ദ്രമോഹനൻ, റഷിക, ആന്റണി, ദിവ്യ സാൾഡാന, മധുശ്രീ, ക്യാപ്റ്റൻ സി.വി.പൂനച്ച എന്നിവർ പ്രസംഗിച്ചു.