ചെറുവത്തൂർ: കാസർകോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ ഭിന്നശേഷി സഹായ ഉപകരണ വിതരണ പദ്ധതിയിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഭിന്നശേഷി ഗുണഭോക്താക്കൾക്കുള്ള രണ്ടാംഘട്ട ഉപകരണ വിതരണം ചെറുവത്തൂർ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. മനു ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പത്മിനി അദ്ധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാഘവൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ വസന്ത സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് അബ്ദുള്ള സ്വാഗതവും ഒ.കെ രാജേഷ് നന്ദിയും പറഞ്ഞു. കൃത്രിമ കാലുകൾ, സി.പി. ചെയറുകൾ, സ്റ്റാറ്റിക് സൈക്കിളുകൾ തുടങ്ങി ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.