കാഞ്ഞങ്ങാട്: ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, ഉൾനാടൻ ജലഗതാഗതം, ഐട്രോളജി തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ച ജീവനക്കാരുടെയും മഹാസംഗമം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ലാലി ജോർജ് ഉദ്ഘാടനം ചെയ്തു. എഞ്ചിനീയർ എ.പി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി സജീവ് മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ എ. അനൂപ്, പി. അർജുൻ, അസിസ്റ്റന്റ് എൻജിനീയർ കെ. പ്രസാദ്, റിട്ട. ഉദ്യോഗസ്ഥരായ ടി. രത്നാകരൻ, റോണി, ഗോൺ സാൽവസ്, കെ. ജയരാമൻ, എം. പത്മനാഭൻ, പി. തോമസ് എന്നിവർ സംസാരിച്ചു. സുരേഷ് പൂച്ചക്കാടൻ സ്വാഗതവും ദീപേഷ് മണിയറ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ, അനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും ഓണാഘോഷവും ഓണപ്പൂക്കളം ഒരുക്കലും സംഗമത്തിന്റെ ഭാഗമായി നടന്നു.