കാസർകോട് : കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന സബ്ബ് ഇൻസ്പെക്ടർ എൻ.വി. രഘുനാഥന് യാത്രയയപ്പ് നൽകി. ജില്ല പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡ്ഡി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. കാസർകോട് എ.എസ്.പി നന്ദഗോപൻ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി മണികണ്ഠൻ, കെ.പി.എ ജില്ല പ്രസിഡന്റ് പ്രകാശൻ, ജില്ലാ സെക്രട്ടറി സുധീഷ്, കെ.പി.എച്ച്.സി.എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഇ.വി പ്രദീപൻ, ജില്ല പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ടി. ഗിരീഷ് ബാബു, കെ.പി.ഒ.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം എം. സദാശിവൻ, ജില്ല സെക്രട്ടറി പി. രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി കെ.കെ രതീശൻ, കെ.പി.എ ജില്ല ട്രഷറർ സുഭാഷ് ചന്ദ്രൻ സംസാരിച്ചു.