പയ്യാവൂർ: പൈസക്കരി മേഖല മാതൃവേദി നേതൃസംഗമം 'ജ്വാല 2025' ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ പൈസക്കരി ഫൊറോന വികാരി ഫാദർ നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. മാതൃവേദി മേഖല പ്രസിഡന്റ് റീന കൈതക്കൽ അദ്ധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തി. അതിരൂപത അനിമേറ്റർ സിസ്റ്റർ ലിന്റ സി.എച്ച്.എഫ്, മാതൃവേദി മേഖല സെക്രട്ടറി ശ്രീജ എട്ടൊന്നിൽ, ട്രഷറർ നിത്യ ആദംപറമ്പിൽ, ചുണ്ടപ്പറമ്പ് യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ നാൻസി എൻ.എസ്, സുജ മാരിപ്പുറത്ത്, മേഖല ആനിമേറ്റർ സിസ്റ്റർ അനിത എന്നിവർ പ്രസംഗിച്ചു. അമ്മമാർക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവർത്തനമികവിൽ ചന്ദനക്കാംപാറ, പയ്യാവൂർ, വെമ്പുവ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.