പട്ടുവം: ദീന സേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ നിർമ്മല ഡി.എസ്.എസ് (90) നിര്യാതയായി. പട്ടുവം, ബത്തേരി , പഴയങ്ങാടി , മലാപ്പറമ്പ, കടബ, പിലാത്തറ, മാടായി, കണ്ണാടിപ്പറമ്പ, അരിപ്പാമ്പ്ര, മുതലപ്പാറ, മുറിയാത്തോട്, എടക്കോം, കൊടുമൺ, ബക്കളം, എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. തലശേരി അതിരൂപത, വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ, ഇലവുങ്കൽ തോമസ് ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ ഇളയ മകളാണ്. സഹോദരങ്ങൾ: ജോസഫ്, തോമസ്, ഏലിയാമ്മ, മറിയക്കുട്ടി.
ശനിയാഴ്ച രാവിലെ 11ന് പട്ടുവം സ്‌നേഹ നികേതൻ ആശ്രമ ചാപ്പലിൽ കണ്ണൂർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് അലക്സ് വടക്കുംതലയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.