kgb-sammelanm

കാഞ്ഞങ്ങാട്: കേരള ഗ്രാമീൺ ബാങ്ക് റിട്ടയർ ഈസ് ഓഫീസേഴ്സ് കാസർകോട് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. രാഘവൻ, ടി.കെ.ശ്രീധരൻ, സംസ്ഥാന കമ്മിറ്റി അംഗം എം.പി.ജനാർദ്ദനൻ, എ.കെ.ബി.ആർ.എഫ് കാസർകോട് ജില്ലാ സെക്രട്ടറി പി.കുമാരൻ നായർ, ശരത് ഈശ്വർ, കാനറ ബാങ്ക് റിട്ടേയറീസ് ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് നന്ദകുമാർ നായർ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി വി.രാഘവൻ പ്രവർത്തന റിപ്പോർട്ടും, എം.ദാമോദരൻ നായർ വരവുചിലവ് കണക്കും അവതരിപ്പിച്ചു.