ganesha

കാഞ്ഞങ്ങാട്:ഹൊസ്ദുർഗ് അമ്മനവർ ക്ഷേത്രത്തിൽ നടന്നു വന്ന സർവജനിക ഗണേശോത്സവ സമാപനം കുറിച്ച് വിഗ്രഹങ്ങൾ ഹോസ്ദുർഗ് കടപ്പുറത്ത് കടലിൽ നിമജ്ജനം ചെയ്തു. നിമജ്ജന ഘോഷയാത്ര ഹോസ്ദുർഗ് അമ്മനവർ ക്ഷേത്രത്തിൽ നിന്നും വാദ്യമേളത്തിന്റെ അകമ്പടിയാടെ ആരംഭിച്ച് ഹോസ്ദുർഗ് അരയാൽത്തറ ചുറ്റി ശ്രീകൃഷ്ണക്ഷേത്രം, പുതിയവളപ്പ്, കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ്, ടി.ബി.റോഡ്, കുശാൽ നഗർ വഴിയാണ് ഹോസ്ദുർഗ് കടപ്പുറത്ത് എത്തിയത്. വാദ്യമേളങ്ങളും നിരവധി ഭജനസംഘങ്ങളും ഘോഷയാത്രക്ക് വർണ്ണപൊലിമയേകി. ഉദയംകുന്ന് അയ്യപ്പ ഭജന മഠം ചെമ്മട്ടം വയൽ യുവജനസമിതി പരിസരത്തും നിന്നും മോനാച്ച ശ്രീകൃഷ്ണ ക്ഷേത്രം ഹോസ്ദുർഗ് കടപ്പുറം എന്നീ പ്രദേശങ്ങളിൽ നിന്നും പൂജിച്ച ആറ് ഗണപതി വിഗ്രഹങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. ഹോസ്ദുർഗ് കടപ്പുറത്ത് മണ്ഡപത്തിൽ മാധവ.കെ.കുണായ പൂജകൾ നടത്തിയ ശേഷമാണ് നിമജ്ജനചടങ്ങ് നടന്നത്.