പയ്യന്നൂർ : സർഗ്ഗ ഫിലിം സൊസൈറ്റി സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ഋത്വിക് ഘട്ടക് ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ച് കൈരളി മിനി ഓഡിറ്റോറിയത്തിൽ ഋത്വിക് ഘട്ടക് ചലച്ചിത്രമേള തുടങ്ങി. ആകാശവാണി കണ്ണൂർ നിലയം മുൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കൊയ്യാൽ എഡിറ്റ് ചെയ്ത് പുസ്തകം, വിജയ് മുല്ലെ പുരസ്കാര ജേതാവ് കെ.രാമചന്ദ്രൻ, ടി.കെ.സന്തോഷിന് നൽകി പ്രകാശനം ചെയ്തു. പി.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.നന്ദലാൽ , പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, സി മോഹനൻ, കെ.സി ബാലകൃഷണൻ , പി.വി.രാജേന്ദ്രൻ സംസാരിച്ചു. തുടർന്ന് റിത്വിക് ഘട്ടക്കിന്റെ അജാന്ത്രിക് എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു . ഇന്ന് വൈകീട്ട് 6ന് കോമൾഗാന്ധാർ ചിത്രവും നാളെ സുബർണ്ണ രേഖയും പ്രദർശിപ്പിക്കും.