കണ്ണൂർ; ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ടി.കെ.ബാലൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നടന്ന സദസ്സ് എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സെക്രട്ടറി സി പി.ഹരീന്ദ്രൻ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ.സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.