rajam

കല്യാശ്ശേരി(കണ്ണൂർ): മാങ്ങാട് ലക്‌സോട്ടിക്ക ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിന് സമീപത്തെ പ്രിയയിൽ ഡോ.രാജം ചന്ദ്രശേഖർ (86) നിര്യാതയായി. ദീർഘകാലം കോഴിക്കോട് പുളിക്കൽ ആസ്പത്രിയിലെ മെഡിക്കൽ ഓഫീസർ ആയി പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മെഡിക്കൽ പ്രാക്ടീസ് നടത്തിയിട്ടുണ്ട്. ആയുർവേദ ചികിത്സാരംഗത്തും ശ്രദ്ധേയയായിരുന്നു.
അച്ഛൻ: പരേതനായ ചിണ്ടൻ കുട്ടി നമ്പ്യാർ.അമ്മ: പരേതയായ പട്ടടത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ
ഭർത്താവ്: പരേതനായ ചെനാൽ ചന്ദ്രശേഖരൻ നമ്പ്യാർ.മക്കൾ:സതീഷ് ചന്ദ്രൻ (ജി.എം. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, വളപട്ടണം )രാജേഷ് കുമാർ ( അദ്ധ്യാപകൻ,സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ, ) പ്രിയ (അദ്ധ്യാപിക യു.എസ്.എ )
മരുമക്കൾ: എൻ.കെ. ഷീജ , പി.കെ.ഷീമ (പ്രഥമാദ്ധ്യാപിക, നാറാത്ത് ഈസ്റ്റ് എൽ പി.സ്‌കൂൾ ) എ.ഗോപിനാഥൻ (യു.എസ്.എ),​
സഹോദരങ്ങൾ : മോഹൻദാസ് (ബംഗ്ലൂർ), ശേഖരൻ നമ്പ്യാർ (മൈസൂർ),​പരേതരായ രാമചന്ദ്രൻ നമ്പ്യാർ,, ജനാർദ്ദനൻനമ്പ്യാർ, ലീല നമ്പ്യാർ, വേലായുധൻ നമ്പ്യാർ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ.