കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങളുമായി 'പാരമ്പരിക്' സിൽക്ക്, കോട്ടൺ ആൻഡ് ജുവലറി സ്പെഷ്യൽ എക്സിബിഷൻ മാനാഞ്ചിറ സി.എസ്.ഐ ഹാളിൽ ആരംഭിച്ചു. ഉത്തർപ്രദേശ്, കാശ്മീർ, ബിഹാർ, ബംഗാൾ, ഒഡീഷ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് മേളയുടെ പ്രത്യേകതയെന്ന് സംഘാടകർ പറഞ്ഞു.
എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനവും കാർപ്പറ്റുകൾക്ക് 20 ശതമാനവും ഡിസ്കൗണ്ടുണ്ട്. കാശ്‌മീർ, തുർക്കി, ഇറാൻ എന്നിവടങ്ങളിൽ നിന്നുള്ള കാർപ്പറ്റുകൾ, ജയ്‌പൂരി ബെഡ്ഷീറ്റ്, ബാഗൽ പുരി സാരി, ചുരിദാർ സെറ്റ്, ജയ്‌പൂർ ഹാൻ്റ് ബ്ലോക്ക് പ്രിന്റ് ഷർട്ടും കുർത്തയും, സോഫ കവർ, ജയ്‌പൂരി ജുവലറി ഇനങ്ങൾ, രാജസ്ഥാൻ കോപ്പർ ഗോൾഡ് പോളിഷ് ജുവലറി, യു.പി ഖാദി മെറ്റീരിയലുകൾ തുടങ്ങിയവയും വയനാടൻ ഉത്പന്നങ്ങളും മേളയിലുണ്ട്..രാവിലെ 10.30 മുതൽ രാത്രി 9.30 വരെയാണ് മേള.