ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റർ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും വെബ് സൈറ്റ് ഉദ്ഘാടനം സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ.പി മഞ്ജുവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി.ഖദീജക്കുട്ടി, വികസനകാര്യ ചെയർമാൻ ഷാജി.കെ.പണിക്കർ, ക്ഷേമകാര്യ ചെയർപേഴ്സൺ കെ.കെ. പ്രകാശിനി, ഗ്രാമപഞ്ചായത്ത് അംഗം ആർ.സി. സിജു, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ .വി.ബാലകൃഷ്ണൻ, സഹ്യ ഫൗണ്ടേഷൻ മെമ്പർ മനോജ് കരിങ്ങാമഠത്തിൽ, കോ ഓർഡിനേറ്റർ കെ.കെ.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.ഡി.ജെയ്സൺ സ്വാഗതം പറഞ്ഞു.