n5
സി.പി.ഐ.കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

കുറ്റ്യാടി:ചത്തീസ്ഗഢ് കന്യാസ്ത്രീകളെ ജയിലിലടച്ച സംഘപരിവാർ നടപടിക്കെതിരെ സി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. രജീന്ദ്രൻ കപ്പള്ളി, കെ.കെ മോഹൻദാസ്, റീന സുരേഷ്, പി.ഭാസ്ക‌രൻ, കെ.ചന്ദ്രമോഹൻ, കെ.കെ സത്യനാരായണൻ, അനിൽ ഒ.പിഹരി തുടങ്ങിയവർ നേതൃത്വം നൽകി. പശുക്കടവ് ഇടവക കത്തോലിക്കാ കോൺ ഗ്രസിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. പശുക്കടവ് ഇടവക വികാരി ഫാ. ടിൽജോ പാറത്തോട്ടത്തിൽ, കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി ഷാന്റി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ഡെന്നീസ് പെരുവേലിൽ, കെ.സി.വൈ.എം പ്രതിനിധി അഖിൽ ജോൺ, ആൻഡ്രൂസ് തായ‌പുരയിടത്തിൽ, മാതൃവേദി പ്രതിനിധികളായ ബിബി പാറക്കൽ, മിനി കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.