k
d

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയാസൂത്രണ പദ്ധതിയായ ഫലവൃക്ഷ തൈ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക വികസന സമിതി അംഗം കെ.കെ കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഗുണഭോക്താവായ ചന്ദ്രൻ ചൂരപ്പറ്റ മീത്തലിന് തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഷാജി എം സ്റ്റീഫൻ, വി.വി പ്രവീൺ, സി.എസ് സ്നേഹ, ബാബു കൊളക്കണ്ടി, കമ്മന മൊയ്തീൻ, ദാമോദരൻ അഞ്ചുമൂലയിൽ, ജയരാജ് കുണ്ടയാട്ട്, എൻ.കെ ഹരികുമാർ, എസ്.സുഷേണൻ എന്നിവർ പ്രസംഗിച്ചു.