vkc

കോഴിക്കോട്: ഉപയോഗശേഷം വലിച്ചെറിയുന്നതിനു പകരം ചെരുപ്പുകൾ ശേഖരിച്ച് ഉത്തരവാദിത്വത്തോടെ സംസ്‌കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയായ 'സീറോ ഫുട്മാർക്ക്‌സ്' ഇന്ത്യാസ് വി.കെ.സിയും കേരള സർക്കാരിന്റെ ശുചിത്വ മിഷനുമായി സഹകരിച്ച് തിരുവനന്തപുരത്ത് ആരംഭിച്ചു.

വളരെ ലളിതമായ രീതിയിലാണ് 'സീറോ ഫുട്മാർക്ക്‌സ്' എന്ന ഈ നൂതന സംരംഭം ആസൂത്രണം ചെയ്തിരിക്കുന്നത്, ഉപഭോക്താക്കൾക്ക് അവരുടെ സമീപത്തുള്ള, പദ്ധതിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കടകളിൽ നിന്ന് ഇന്ത്യാസ് വി.കെ.സി. ബ്രാൻഡിന്റെ ഏതെങ്കിലും ഒരു ചെരുപ്പ് വാങ്ങുകയാണെങ്കിൽ അവരുടെ ഉപയാഗിച്ച് പഴകിയ ചെരുപ്പ് ഉത്തരവാദിത്വത്തോടെ സംസ്‌കരിക്കുന്നതിനുള്ള ചുമതല ഇന്ത്യാസ് വി.കെ.സി ഏറ്റെടുക്കും. ഇത്തരത്തിൽ കസ്റ്റമേഴ്‌സിൽ നിന്ന് ശേഖരിക്കുന്ന ഉപയോഗിച്ച ചെരുപ്പുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നവയാണെകിൽ റിസൈക്കിൾ ചെയ്യുകയോ അല്ലാത്തവ ഉത്തരവാദിത്വത്തോടെ സംസ്‌കരിക്കുകയോ ചെയ്യും.

ഭൂമിയുടെ ഭാവിയെക്കുറിച്ചും വരും തലമുറയ്ക്ക് വേണ്ടി ഉപഭോഗത്തിലൂടെ ഉണ്ടാകുന്ന മാലിന്യം എങ്ങനെ ഉത്തരവാദിത്വത്തോടെ സംസ്‌കരിക്കണം എന്നതിനെക്കുറിച്ചും ആശങ്കപ്പെടുന്ന സാമൂഹ്യബോധമുള്ള ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് സീറോ ഫുട്ട്മാർക്ക്‌സ് എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം

വി.റഫീഖ്

ഡയറക്ടർ

ഇന്ത്യാസ് വി.കെ.സി