വടകര: പുതുപ്പണം പാലിയേറ്റീവ് കെയർ ജനകീയ ഫണ്ട് സമാഹരണത്തിലൂടെ വാങ്ങിയ ഹോം കെയർ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് സുരക്ഷ പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജില്ലാ ചെയർമാൻ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പണിക്കോട്ടിയിൽ നിർവഹിച്ചു. തൊണ്ടികുളങ്ങര എൽ പി സ്കൂളിൽ വടകര മുനിസിപ്പൽ ചെയർ പേഴ്സൺ കെ.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പി.കെ.ചന്ദ്രമതി, നൈഷ കെ.കെ, നിഷ കെ.കെ, അർച്ചന ലിജേഷ്, എം.എം.സുധീർ എന്നിവരെ ആദരിച്ചു. പി.കെ.സതീശൻ ഉപഹാരങ്ങൾ കൈമാറി. പി.കെ ബാലകൃഷ്ണൻ, ബി.ബാജേഷ്, പി.രജനി, ദിലീപൻ കെ.പി, സി.കെ.സതീശൻ, സി.വത്സകുമാർ, കെ.കെ.നാരായണൻ , ടി.വി.എ ജലീൽ, വി.കെ.ദിലീപൻ പ്രസംഗിച്ചു.