lockel
ദേശീയ- സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച രാമനാട്ടുകര ഹയർ സെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികളെ 'ആദരം 2025' ​പരിപാടിയിൽ ​ അനുമോദിക്കുന്നു​

രാമനാട്ടുകര: ദേശീയ- സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച രാമനാട്ടുകര ഹയർ സെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികളെ 'ആദരം 2025' ​പരിപാടിയിൽ അനുമോദി​ച്ചു. ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ്പി. കെ അബ്ദുള്ളക്കോയ ​ ഉദ്‌ഘാടനം ചെയ്തു. സി.ബി.ഐ ചെന്നൈ യൂണിറ്റ് അഡിഷണൽ സൂപ്രണ്ട് ടി.പി ആനന്ദകൃഷ്ണൻ ​മുഖ്യാതിഥിയായി​. ​നിരഞ്ജന, സഞ്ജന, അഭിജിത്ത്, ചേതൻ കൃഷ്ണ, ജാവേദ് ഖാൻ, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. ഷീബ, എം. സുനിൽ, എള്ളാത്ത് ഗോപിനാഥ്, അബ്ദുൾ ലത്തീഫ്‌, കെ.ഷീബ, കെ.വി. ശശികുമാർ പ്രസംഗിച്ചു. സ്കൂൾ മുൻ മാനേജർ പരേതനായ എള്ളാത്ത് വേലായുധൻകുട്ടി പണിക്കരുടെ ഫോട്ടോ അനാച്‌ഛാദനവും നൃത്തരൂപവും നടന്നു