സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരി ആദിവാസി ഉന്നതിക്ക് സമീപം വച്ച് സുവിശേഷ പ്രവർത്തകനായ പാസ്റ്ററെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തു. ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് കേസെടുത്തത്. മതപരിവർത്തനം ആരോപിച്ച് ഒരുകൂട്ടം ആളുകൾ സംഘടിച്ച് ഒരാളെ ഭീഷണിപ്പെടുത്തുന്നത് ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലൂടെ സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. വീഡിയോ ദൃശ്യത്തിലുള്ളവരെയെല്ലാം പ്രതികളാക്കിയാണ് കേസെടുത്തിട്ടുള്ളത്. മൂന്നുമാസം മുമ്പാണ് പാസ്റ്ററെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവം നടന്നത്.