കുറ്റ്യാടി: ഛത്തീസ്ഗഢ് സർക്കർ ജയിലിലടച്ച നിരപരാധികളായ മലയാളി കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഭരണകൂട ഭീകരതയ്ക്കെതിരെയും കാവിലുംപാറ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ. എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരംങ്കോട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി മെമ്പർ കെ.പി രാജൻ. ഡി.സി.സി നിർവാഹക സമിതി അംഗം കോരങ്കോട്ട് മൊയ്തു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനസ് നങ്ങാടി. യു.ഡി.എഫ് ചെയർമാൻ കെ.സി ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പി.ജി സത്യനാഥൻ, ബ്ലോക്ക് സെക്രട്ടറി പപ്പൻ തൊട്ടിൽപ്പാലം, കായക്കൊടി മണ്ഡലം പ്രസിഡന്റ് കെ.പി ബിജു എന്നിവർ പ്രസംഗിച്ചു.