കോഴിക്കോട്:ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 55ാം ജൂനിയർ ആൻഡ് സീനിയർ ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 6, 7 തിയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കും. 6ന് രാവിലെ 9.30ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ എന്നിവർ മുഖ്യാതിഥികളാകും. അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 7ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി, സെക്രട്ടറി കെ.എം. ജോസഫ്, ട്രഷറർ ഇബ്രാഹീം ചീനിക്ക എന്നിവർ പങ്കെടുത്തു.