കുറ്റ്യാടി: പശുക്കടവിലെ ചൂളപറമ്പിൽ യുവതി വീട്ടിനടുത്തെ പറമ്പിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവികളെ പിടികൂടി വിൽപ്പന നടത്തുന്ന സംഘങ്ങളാണ് കെണിയൊരുക്കിയതെന്നാണ് സംശയം. മലയോരത്ത് താമസിക്കുന്ന ബോബിയുടെ കുടുംബം ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരാണ്. കുറ്റവാളികളെ ഉടൻ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും അധികാരികൾ അലംഭാവം കാണിക്കുകയാണെങ്കിൽ അതിശക്തമായ പ്രതിഷേധ സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി, പ്രസിഡന്റ് സഹൽ അഹമ്മദ്, ജംഷി അടുക്കത്ത്, അബിൻ ബാബു, പിസി നജീബ്, പി.സി നിസാർ, അഭിനന്ദ്, കെ.ശിതിൻലാൽ കെ കെ, സിജിലാൽ എന്നിവർ പ്രസംഗിച്ചു.