രാമനാട്ടുകര: ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.അഴിഞ്ഞിലം തിരുവാലിൽ പള്ളിയാളി സജീവ് കുമാറിന്റെ മകൻ കാർത്തികേയൻ ( 21 ) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴിന് കുണ്ടായിത്തോടിന് സമീപം റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം.തിരുനാവായ വാരിയർ ഫൗണ്ടേഷനിൽ ലോജിസ്റ്റിക് സപ്ലൈ ചെയിൻ വിദ്യാർത്ഥിയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ശ്രീനാഥി (21)നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ്: കാവാട്ട് പറലൊടി മഞ്ജു. സഹോദരി: വൈഗ (സേവാ മന്ദിരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി)