k
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജനകീയ സിനിമാ പ്രസ്ഥാനമായ ഒഡേസ മൂവീസിന്റെ മുൻ നിര പ്രവർത്തകനായ ഒഡേസ അമ്മതിനെ കെ.ജെ.തോമസ് മെമന്റോ നൽകി ആദരിക്കുന്നു.

മേപ്പയ്യൂർ: ജനകീയ സിനിമാ പ്രസ്ഥാനമായ ഒഡേസ മൂവീസിന്റെ മുൻനിര പ്രവർത്തകരായ ഒഡേസ അമ്മതിനെയും സി.എം.വൈ. മൂർത്തിയേയും ആദരിച്ചു. 'അമ്മ അറിയാൻ' കളക്ടീവ്, മീഡിയ സ്റ്റഡിസെന്റർ പ്രവർത്തകരുടെ ഒത്തുചേരലും ഒഡേസ അമ്മദിന്റെ വീട്ടിൽ നടന്നു. ഫിലിം സൊസൈറ്റി കൂട്ടായ്മ കേരളത്തിന്റെ മെമന്റോ കെ.ജെ.തോമസും അമ്മ അറിയാൻ കളക്ടീവിന്റെയും മീഡിയ സ്റ്റഡി സെന്ററിന്റെയും മെമന്റോ ജയറാം ചെറുവാറ്റയും പ്രസന്നൻ പുതിയ തെരുവും ചേർന്ന് സമർപ്പിച്ചു. 'അമ്മ അറിയാൻ' കളക്ടീവ് കോ ഓർഡിനേറ്റർ സ്കറിയാ മാത്യു അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ ശൂരനാട്, ഇബ്രാഹിം കോട്ടക്കൽ, അനീസ് ബാബു, വി.എം. പ്രേംകുമാർ, ചലച്ചിത്ര സംവിധായകൻ ശ്രീകൃഷ്ണൻ, ചിത്രകാരൻ കെ.സി. മഹേഷ്, യൂനസ് മുസല്യാരകത്ത്,പി.കെ. പ്രിയേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.