ബേപ്പൂർ : അരിക്കനാട്ട് ക്ഷേത്രത്തിന് സമീപം വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുപറിച്ചു. പരേതനായ കൂട്ടക്കൽ ഭാസ്ക്കരന്റെ ഭാര്യ ലക്ഷ്മിയുടെ (76) വലതു കാലിന് സാരമായി പരിക്കേറ്റു. പക്ഷാഘാതം മൂലം കിടപ്പിലായിരുന്ന ലക്ഷ്മി വീടിന് പുറത്തുളള ശുചിമുറിയിലേക്ക് പേരക്കുട്ടിയുടെ സഹായത്തോടെ പോകുന്നതിനിടെയാണ് കൂട്ടമായെത്തിയ നായ്ക്കൾ കടിച്ചത്. ഉടൻ ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. ഈ ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.