akca
എ.കെ.സി.എ. വയനാട് ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ എം.ജി. ശ്രീവൽസൺ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എ.കെ.സി.എ ) വയനാട് ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ എം.ജി ശ്രീവൽസൺ കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ അസാധാരണമായ വിലക്കയറ്റം കാറ്ററിംഗ് മേഖലയിൽ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ജിജിൻ മത്തായി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ മേഖലാ ഭാരവാഹികളായ സി.എൻ ചന്ദ്രൻ, ഹാജ ഹുസൈൻ, സാജൻ, പൊരുനിക്കൽ, ഷിജിത്ത് കുമാർ സുൽഫി, യേശുദാസ് എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാഭാരവാഹികളായി ജില്ലാ പ്രസിഡന്റ് കെ.സി ജയൻ, ജനറൽ സെക്രട്ടറി സുജേഷ് ചന്ദ്രൻ, ട്രഷറർ വിജു മന്ന എന്നിവരെ തിരഞ്ഞെടുത്തു.