രാമനാട്ടുകര: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ' ഉല്ലാസ് ' ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് ന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അക്ഷരകേരളം ജനകീയ വിദ്യാഭ്യാസ സർവേ ജില്ലാതല ഉദ്ഘാടനം അഡ്വ.പി.ഗവാസ് നിർവഹിച്ചു. പ്രൊഫ. ടി.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. എ.ജി ഒലീന, പി.വി.ശാസ്താപ്രസാദ്, ഡോ. എൻ.എ ശിഹാബ്, പി.ടി. പ്രസാദ്, ഡോ. വാഹിദ ബീഗം, ഇ.ഹർഷ, മുഹമ്മദ് ഇർഷാദ്, വി.ഷംസുദ്ദീൻ, പൃത്ഥി രാജ് മൊടക്കല്ലൂർ, സാബിറ പി.പി, ഡോ. അഫീഫ് തറവട്ടത്ത്, ഫസീൽ അഹമ്മദ്, എ.വി. രമ്യ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.