eee-
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം നേതൃത്വത്തിൽ മാർച്ച് നടത്തി

കോടഞ്ചേരി: ഹരിത കർമ്മ സേന തൊഴിലാളികൾ മാസത്തിൽ നടത്തുന്ന റിവ്യൂ മീറ്റിംഗിൽ എം.സി എഫിൽ നടക്കുന്ന അഴിമതിയും വീടുകളിൽ കയറി പിരിച്ചെടുക്കുന്ന പണം യഥാസമയം ബാങ്കിൽ നിക്ഷേപിക്കാതെ ചില ഉദ്യോഗസ്ഥന്മാരുടെയും കൈവശം വയ്ക്കുന്ന നിലപാടിനെതിരെയും ചോദ്യം ചെയ്തതിന്റെ പേരിൽ തൊഴിലാളികൾക്ക് മെമ്മോ കൊടുത്തതിൽ പ്രതിഷേധിച്ച് കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം നേതൃത്വത്തിൽ മാർച്ച് നടത്തി.

ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു. പി.ജി സാബു, പി.ജെ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കെ.എം ജോസഫ്, പി.ജെ ഷിബു, ചാൾസ് തയ്യിൽ, റീന സാബു, സി.എസ്. ശരത്, സുബ്രഹ്മണ്യൻ മാണിക്കോത്ത്, ലിസി എ.ഡി, ബിന്ദു ജോർജ് എന്നിവർ പ്രസംഗിച്ചു.