കുന്ദമംഗലം: ഓണം അലവൻസ് വർദ്ധിപ്പിക്കുക, മിനിമം വേതനം അനുവദിക്കുക,അങ്കണവാടികൾക്ക് നെറ്റ് കണക്ഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഐ.സി.ഡി.എസ് ഓഫീസിനു മുമ്പിൽ സൂചനാ സമരം നടത്തി.കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സുഹറ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി.കെ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ മുഖ്യപ്രഭാഷണം നടത്തി. ബാബു നെല്ലൂളി, സി.വി സംജിത്ത്, എം ശാരദ, കോണിക്കൽ സുബ്രഹ്മണ്യൻ, സതി, കൃഷ്ണ എന്നിവർ പ്രസംഗിച്ചു.