dddd
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് തിരുവമ്പാടി കുടുംബശ്രീ സി.ഡി.എസ് റഫ്രിജറേറ്റർ നൽകി

തി​രു​വ​മ്പാ​ടി​:​ ​തി​രു​വ​മ്പാ​ടി​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​തി​രു​വ​മ്പാ​ടി​ ​കു​ടും​ബ​ശ്രീ​ ​സി.​ഡി.​എ​സ് ​റ​ഫ്രി​ജ​റേ​റ്റ​ർ​ ​ന​ൽ​കി.​ ​കു​ടും​ബ​ശ്രീ​യി​ലെ​ 17​ ​എ.​ഡി.​എ​സു​ക​ളി​ലെ​ ​എ​ല്ലാ​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ​ ​നി​ന്ന്ധ​ന​സ​മാ​ഹ​ര​ണം​ ​ന​ട​ത്തി​യാ​ണ് ​റ​ഫ്രി​ജ​റേ​റ്റ​ർ​ ​വാ​ങ്ങി​ ​ന​ൽ​കി​യ​ത്.​ ​തി​രു​വ​മ്പാ​ടി​ ​എ​ഫ്.​എ​ച്ച്.​സി​ ​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​സി.​ഡി.​എ​സ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​പ്രീ​തി​ ​രാ​ജീ​വി​ൽ​ ​നി​ന്നും​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​കെ​ ​വി​ ​പ്രി​യ​ ​റ​ഫ്രി​ജ​റേ​റ്റ​ർ​ ​ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ൽ​ ​ഡോ.​ ​സ്മി​ത​ ​എ​ ​റ​ഹ്മാ​ൻ,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പെ​ക്ട​ർ​ ​എം​ ​സു​നീ​ർ,​ ​സി.​ഡി.​എ​സ് ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സൺ ഷി​ജി​ ​ഷാ​ജി,​ ​​നീ​ന​ ​സാ​ജു,​ ​ത​ങ്ക​മ്മ​ ​സ​ദാ​ശി​വ​ൻ,​ ​സ്മി​ത​ ​ബാ​ബു,​ ​​സോ​ണി​യ,​ ​ഷീ​ജ​ ​ഇ.​ജി,​ ​ത്രേ​സ്യ​മ്മ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.