img20250805
കെ.എസ്.എസ്.പി.യു കൊടിയത്തുർ പഞ്ചായത്ത് വനിത കൺവൻഷൻ വളപ്പിൽ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തുർ: പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വർജ്ജിക്കാൻ സ്ത്രീകൾ പ്രതിജ്ഞ ബദ്ധരാവണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊടിയത്തൂർ പഞ്ചായത്ത് വനിത കൺവെൻഷൻ നിർദ്ദേശിച്ചു. വളപ്പിൽ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. എൻ. ബാലകൃഷ്ണൻ നായർ, അബൂബക്കർ പുതുക്കുടി, പി.ടി. അബൂബക്കർ, പി.അബ്ദുറഹിമാൻ, സി. എച്ച്. സുബൈദ, എ. ഫാത്തിമ, പി. അബൂബക്കർ, വി.പി. പുഷ്പ നാഥൻ,​എ ഫാത്തിമ,​ ഉമ്മാച്ച കുട്ടി പ്രസംഗിച്ചു. ഭാരവാഹികളായി എ. ഫാത്തിമ (കൺവീനർ), സി. സുബൈദ (ജോ: കൺവീനർ), ഉമൈബാൻ ബീഗം ( സെക്രട്ടറി), വി. ഉമ്മാച്ച കുട്ടി (ജോ:സെക്രട്ടറി), പി. ജമീല (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.